കോവിഡ് 19 : സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ രോഗമുക്തി

പാലക്കാട് : സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് ഭേദമായ രോഗി ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീനാണ് അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

സൈനുദ്ദീന് നേരത്തെ കോവിഡ് രോഗമുക്തി നേടിയ എടപ്പാള്‍ സ്വദേശി വിനീതാണ് പ്ലാസ്മ നല്‍കിയത്. ഈ മാസം13-ിനാണ് മസ്ക്കറ്റില്‍ നിന്ന് നാട്ടില്‍ എത്തിയ സൈനുദ്ദീന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയത്.

സംസ്ഥാനത്ത് നിലവില്‍ 1939 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം 195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 2108 ആയി ഉയര്‍ന്നു.

Share your thoughts