ടോറസ് ഡൗണ്‍ടൗണിന് അടുത്ത പ്രതിസന്ധി ; സ്റ്റാറ്റസ് ക്വൊ പാലിക്കണമെന്നും അക്കുളം – വേളി തണ്ണീര്‍ത്തടം നികത്താനോ പുനരുദ്ധരിക്കാനോ ഉള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറണമെന്നും സുപ്രീം കോടതി

തിരുവനന്തപുരം : പലരും പ്രതീക്ഷ അര്‍പ്പിക്കുന്ന ടെക്ക്നോപ്പാര്‍ക്കിലെ ഫേസ് 3-ില്‍ വരുന്ന ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പ്രോജെക്‌റ്റ് വീണ്ടും ഒരു ഗൗരവകരമായ പ്രതിസന്ധിയില്‍ കുടുങ്ങിയിരിക്കുകയാണ്. യു.എസില്‍ കേന്ദ്രീകൃതമായ ഒരു അന്താരാഷ്ട്ര റിയാല്‍ടര്‍ സ്ഥാപനമായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാറ്റസ് ക്വൊ പാലിക്കണമെന്നും, അക്കുളം – വേലി തണ്ണീര്‍ത്തടം നികത്താനോ പുനരുദ്ധരിക്കാനോ ഉള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറണമെന്നും സുപ്രീം കോടതി ഉത്തരവിറക്കി.

ജസ്റ്റിസ് ആര്‍.എഫ്. നരിമാനും, ജസ്റ്റിസ് നവീന്‍ സിന്‍ഹയും, ജസ്റ്റിസ് ബി.ആര്‍. ഗവായിയും ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ തോമസ് ലോറന്‍സിന്റെ അപ്പീല്‍ പരിശോധിച്ചപ്പോള്‍, തണ്ണീര്‍ത്തടം നികത്തലും പുനരുദ്ധരിക്കലും കേരള കണ്‍സര്‍വേഷന്‍ ഓഫ് പാഡി ലാന്‍ഡ് ആന്‍ഡ് വെറ്റ്ലാന്‍ഡ് ആക്ട് 2008-ിന്റെയും, കേന്ദ്രത്തിന്റെ വെറ്റ്ലാന്‍ഡ്സ് (കണ്‍സര്‍വേഷന്‍ ആന്‍ഡ് മാനേജ്മെന്റ്) റൂള്‍സ് 2017-ിന്റെയും ലംഘനമാണെന്ന് കണ്ടെത്തുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന റിയല്‍ എസ്റ്റേറ്റ് പ്രൊജെക്റ്റാണ് ഈ 1500 കോടി രൂപ പ്രൊജെക്റ്റ്. ടെക്ക്നോപാര്‍ക്ക് വികസിപ്പിക്കുന്നതിനായി ഐ.റ്റി പാര്‍ക്ക്, ഒരു കുളം അടക്കമുള്ള 19.75 ഏക്കര്‍ തണ്ണീര്‍ത്തടം നികത്താനുള്ള സര്‍ക്കാരിന്റെ ഓര്‍ഡര്‍ നേടിയിരുന്നു. ഈ പ്രൊജെക്റ്റ് പ്രഖ്യാപിച്ചതു മുതല്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ടെക്ക്നോപാര്‍ക്ക് വികസിപ്പിക്കാനെന്ന വ്യാജേന പത്ത് ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കുളവും തണ്ണീര്‍ത്തടവും നശിപ്പിക്കുന്നുവെന്ന് ആരോപിച്ചു രംഗത്തെത്തിയിരുന്നു.

Share your thoughts