105 ആം വയസ്സിലും കോവിഡിനെ തോൽപിച്ചു വയോധിക.

കൊല്ലം : കോവിഡ് മഹാമാരിയിൽ നിന്ന് മുക്തിനേടിയ 85ഞ്ചും 90 വയസ്സുള്ള വൃദ്ധദമ്പന്തികളുടെ വാർത്ത കേരള സമൂഹം സന്തോഷപൂർവ്വം ഏറ്റെടുത്തിരുന്നു. എന്നാൽ ഇന്നലെ വന്ന വാർത്ത അതിലും സന്തോഷം നൽകുന്നതാണ്. 105 വയസ്സുള്ള അസ്മാ ബീവിയാണ് ഇന്നലെ രോഗമുക്തി നേടിയത്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

അഞ്ചൽ താഴ്മൽ സ്വദേശിനിയാണ് ഇവർ. രണ്ടാഴ്ച മുന്നേ ചെറിയ പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്രവം പരിശോധിച്ച്. തുടർന്ന് കോവിഡ് പോസിറ്റീവ് സ്ഥിതികരിച്ചതോടെ 20ന് അഡ്മിറ്റ്‌ ചെയ്യ്തു. ആരോഗ്യപ്രവർത്തകരുടെയും ഹോസ്പിറ്റൽ അധികൃതരുടെയും പൂർണ പിന്തുണ ഈ കാലയളവിൽ അവർക്ക് ലഭിച്ചു. അതിനൊപ്പം അസ്മാ ബീവിയുടെ അസാമാന്യ ധൈര്യത്തിന് മുന്നിലും കോവിഡ്ന് തോൽവി സമ്മതിക്കേണ്ടി വന്നു.

ഏറ്റവും പ്രായം കുറഞ്ഞ രോഗിയും ഈ ആശുപത്രിയിൽ നിന്നാണ് രോഗമുക്തി നേടിയത്. പ്രസവത്തിലൂടെ അമ്മയിൽ നിന്നും രോഗം ബാധിച്ച കുഞ്ഞാണ് മുൻപ് രോഗമുക്തി നേടിയത്.

കുഞ്ഞിനെ ചികിത്സിക്കാൻ പ്രത്യേക വൈദ്യ സംഘത്തെ ആശുപത്രി നിയോഗിച്ചിരുന്നു. കോവിഡിനെ ചെറുക്കാൻ രണ്ടുംകല്പിച്ച് ഇറങ്ങിയിരിക്കുകയാണ് ഇവിടത്തെ ജീവനക്കാർ എല്ലാം. ഈ രണ്ട് കോവിഡ് മുക്തരെയും രക്ഷിച്ച പാരിപ്പള്ളി മെഡിക്കൽ കോളേജിന് എന്നും ഓർത്തിരിക്കാൻ അഭിമാനനിമിഷങ്ങളാക്കും ഇത്.

Share your thoughts