ബാംഗ്ലൂർ : സാധാരണ കുട്ടികൾ തങ്ങളുടെ ഒഴിവ് സമയം ചിലവഴിക്കുന്നത് കളികളിലൂടെയാണ് . എന്നാൽ ശ്രുതി എന്ന ഏഴ് വയസുക്കാരിയുടെ ചിന്ത അല്പം കാര്യം നിറഞ്ഞതാണ് തന്റെ പ്രായത്തിലുള്ള കുട്ടികൾ തന്നെ പോലെയുള്ള ജീവിതo നയിക്കണമെന്നാണ് ശ്രുതി ആഗ്രഹിക്കുന്നത് .അതിനായി ആ കുരുന്നു മനസ്സ് ചെയ്‌ത കാര്യം ശരിക്കും എല്ലാരെയും അത്ഭുതപ്പെടുത്തി .
തന്റെ വീടിനു അടുത്തുള്ള അനാഥാലയത്തിലേക്ക് പണം സ്വരൂപിക്കാൻ ഒരുങ്ങുക്കുകയാണ് ശ്രുതി എന്ന കൊച്ചുമിടുക്കി . അതിനായി ചിത്രങ്ങൾ വരക്കുകയാണ് ശ്രുതി . അത് വിറ്റുകിട്ടുന്ന പണം അനാഥാലയത്തിലെ കുരുന്നുകൾക്ക് നൽകണമെന്നാണ് ശ്രുതി പറയുന്നത് . താൻ അനുഭവിക്കുന്ന സുഖങ്ങളെല്ലാം അവർക്കും നൽകുക എന്നതാണ് ഈ കുഞ്ഞിന്റെ ജീവിത ലക്ഷ്യം.
ലോക്ക് ഡൗൺ സമയത്ത് ശ്രുതി ആ കുട്ടികളെ പറ്റി ഒരിക്കൽ അച്ഛൻ ജയചന്ദ്രനോട് ചോദിക്കുകയും ,അവർ എങ്ങനെ ഇവിടെ എത്തി ,അവരുടെ ജീവിതമെന്നങ്ങനെയെന്ന് ജയചന്ദ്രൻ മോളോട് പറഞ്ഞപ്പോഴായാണ് ശ്രുതി ഈ ആഗ്രഹം പറഞ്ഞത് . താൻ അനുഭവിക്കുന്ന സുഖങ്ങളെല്ലാം അവരും അനുഭവിക്കണം .അങ്ങനെയാണ് ചിത്രങ്ങൾ വരച്ചുതുടങ്ങിയത് .പ്രസന്ന ജ്യോതി ആശ്രമത്തിലെ 25 കുട്ടികൾക്കായി പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, മറ്റ് പഠന വസ്തുക്കൾ എന്നിവ നൽകിയിട്ടുണ്ട്.
Share your thoughts