ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഫെറി ആയ കേരള ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യയ്ക്ക് അന്തർദേശീയ തലത്തിൽ നൽകുന്ന ഗുസ്താവ് ട്രോവ് ബഹുമതി ലഭിച്ചു.

കേരള ജലഗതാഗത വകുപ്പിന്റെ സൗരോർജ ഫെറി ആദിത്യക്ക് ദേശിയ തലത്തിൽ പുരസ്‌കാരം. പണം സ്വീകരിച്ചു കൊണ്ട് സേവനം നടത്തുന്ന ലോകത്തിലെ മികച്ച ബോട്ട് എന്ന പുരസ്‌കാരം ആണ് ലഭിച്ചത്. ഏഷ്യയിൽ നിന്നും പരിഗണപ്പെട്ട ഒരേയൊരു ബോട്ടും ആദിത്യ ആണ്.

വൈക്കം മുതൽ തവണക്കടവ് വരെയുള്ള 3 കീ. മീ ദൂരമാണ് ഫെറി സർവീസ് ഉള്ളത്. ഇതിനിടയിൽ 10 ലക്ഷത്തോളം യാത്രക്കാർ ഇതിൽ യാത്ര നടത്തിയിട്ടുള്ളത്. 70000 കിലോമീറ്റർ ദൂരവും ഇത് താണ്ടിയിട്ടുണ്ട്. സർവ്വീസ് കാലയളവിൽ 75 ലക്ഷം രൂപയുടെ ഡീസൽ ലാഭവും 280 ടണ്ണോളം കാർബൺ ഡൈ ഓക്‌സൈഡ് ലഭിക്കാനും ഈ ഡീസൽ ഫെറിക്ക് സാധിച്ചു എന്നതാണ് മറ്റൊരു പ്രേത്യകത. കൂടാതെ കാലാവധി ഈ വർഷം കഴിയുകയും ചെയ്യും. ഇത്രയും ലാഭകരമായി സർവീസ് പൂർത്തീകരിച്ച ഒരേയൊരു ഫെറി ആദിത്യ ആണ്.

ലാഭകരമായ പൊതുഗതാത സംവിധാനത്തിനോടൊപ്പം ശബ്ദ, ജല അന്തരീക്ഷ മലിനീകരണ നിയന്ത്രണം എന്നതിൽ അന്താരാഷ്ട്ര ശ്രദ്ധ നേടാനും ആദിത്യക്ക്‌ കഴിഞ്ഞു. കൂടാതെ നിരവധി പ്രമുഖർ ഇതിൽ യാത്ര ചെയ്യുകയും സമാന മാതൃക തുടങ്ങാൻ തീരുമാനിക്കുകകയും ചെയ്തു.

Share your thoughts