കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസമായി പെയ്യ്ത കനത്തമഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയതായി ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു . മൂന്ന് ഷട്ടറുകളാണ് ഇന്നലെ തുറന്നത്.

ഒരു ഷട്ടർ 70 സെന്റിമീറ്ററും, മറ്റ് രണ്ടെണ്ണം 50 സെന്റിമീറ്റർ വീതവുമാണ് രാവിലെ തുറന്നത് . ശക്തമായ മഴ തുടർന്നാൽ ഒരു ഷട്ടർ കൂടി ഉയർത്തേണ്ടി വരുമെന്നും, ഡാമിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

ഡാമിന്റെ ജലസംഭരണിയിൽ 81.6 മീറ്റർ വരെയാണ് ഇപ്പോൾ ഉയർന്ന് നിൽക്കുന്നത്. സെക്കൻഡിൽ 54 മീറ്റർ ക്യൂബ് ജലമാണ് സംഭരണിയിൽ ഒഴുക്കി എത്തുന്നത്. അതേസമയം സെക്കൻഡിൽ 3.7മീറ്റർ ക്യൂബ് ജലം പുറത്തേക്ക് ഒഴുക്കുന്നു. മഴ കനക്കുന്നതനുസരിച്ച് കൂടുതൽ ഷട്ടറുകൾ ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.

Share your thoughts