അരുവിക്കര ഡാമിലെ 2 ഷട്ടറുകൾ തുറന്നു.

നെടുമങ്ങാട് : രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു.  ഒരു ഷട്ടർ 90 സെന്റി മീറ്ററും മറ്റൊരു ഷട്ടർ 30 സെന്റി മീറ്ററുമാണ് ഉയർത്തിയിട്ടുള്ളത്.

കരമന നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും, നദിയിൽ ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

Share your thoughts