കോവിഡ് തീരുമാനങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസഭ യോഗം ഇന്ന് കൂടും

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തികൾ ചർച്ച ചെയ്യാൻ മന്ത്രി സഭ യോഗം ഇന്ന് കൂടും. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓൺലൈൻ വഴിയാണ് സഭ കൂടുന്നത്. ആദ്യമായാണ് ഇങ്ങനെ സഭ കൂടുന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നും, മറ്റു മന്ത്രിമാർ ഓഫീസുകളിലും, സ്വവസതികളിലും നിന്നാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

ധനകാര്യ ബില്ലിന്റെ കാലാവധി രണ്ടുമാസമായി നീട്ടുന്ന കാര്യവും ചർച്ച ചെയ്യും. യോഗത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് മന്ത്രിമാർക്ക് നൽകിട്ടുണ്ട്. സംസ്ഥാന ഐ ടി വകുപ്പാണ് കോൺഫെറൻസ് സംവിധാനം ഒരുക്കുന്നത്.

Share your thoughts