ആദ്യമായി കോവിഡ് ബാധിച്ചു നായ മരിച്ചു; സംഭവം അമേരിക്കയിൽ

കോവിഡ് ബാധിച്ച് മരിച്ച മനുഷ്യരുടെ കൂട്ടത്തിൽ ആദ്യമായി ഒരു നായ. അമേരിക്കയിലാണ് സംഭവം നടന്നത്. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഏഴ് വയസ് പ്രായമുള്ള ബഡ്ഡി എന്ന നായയാണ് കഴിഞ്ഞ ദിവസം ചത്തത്. നേരത്തെ ബഡ്‌ഡിയുടെ ഉടമ മാവോനിക് കോവിഡ് സ്ഥിതികരിച്ചിരുന്നു.

ഏപ്രിൽ മാസം ശ്വാസം തടസം പോലെയുള്ള കോവിഡ് ലക്ഷണങ്ങൾ ബഡ്‌ഡി കാണിച്ചിരുന്നുവെങ്കിലും ഉടമ അത് കാര്യമാക്കിയില്ല. എന്നാൽ ജൂലൈ 11ന് നായ രക്തം ഛർദിച്ചു. മൂത്രത്തിലും രക്തത്തിന്റെ അംശം കണ്ടെത്തിയിരുന്നു.

ബഡ്‌ഡിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഭയം കൊണ്ടാണ് വെറ്റിനറി ഡോക്ടറെ കാണിക്കാത്തത് എന്ന് റോബേർട്ട് മവോനി പറഞ്ഞു. പിന്നീട് നായയുടെ സ്രവം പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവ് സ്ഥിതികരിച്ചിരുന്നു.

Share your thoughts