കോവിഡ് ചികിത്സ ;സ്വകാര്യ ആശുപത്രികൾക്ക് ഒരേ നിരക്ക് – നിരക്കുകൾ അറിയാം

കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികൾക്ക് ഇനി സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ മാത്രമേ ഇനി രോഗികളിൽ നിന്നും ഈടാക്കാൻ സാധിക്കു. ഇത് സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. എല്ലാ ആശുപത്രികളിലും ഏകീകൃത നിരക്കായിരിക്കും.

എന്നാൽ സർക്കാർ നിർദേശ പ്രകാരം എത്തുന്ന രോഗികൾക്ക് ചികിത്സ സൗജന്യമായിരിക്കും. കൂടാതെ സർക്കാർ ചികിത്സ പദ്ധതിയായ കാരുണ്യയിൽ അംഗമായിരിക്കുന്നവരുടെ ചികിത്സ ചെലവ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ഏജൻസികൾ വഹിക്കും. സംസ്ഥാനത്തെ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം. സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ സൗകര്യം ഒരുക്കാതെ കൂടുതൽ സൗകര്യങ്ങൾ ഉള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കണം എന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. കിടത്തി ചികിത്സ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അവർ ഈടാക്കേണ്ട ചികിത്സ നിരക്കും മറ്റു മാർഗനിർദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കി. കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

നിരക്കുകൾ ഇപ്രകാരം

ജനറൽ വാർഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയു 6500 രൂപ, ഐസിയു വെന്റിലേറ്റർ 11,500 രൂപ ആർടിപിസിആർ പരിശോധന 2750 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, എക്സ്പേർട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വൺ) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ എന്നിങ്ങനെയാണ് സർക്കാർ തീരുമാനിച്ച പ്രതിദിന നിരക്കുകൾ. പി പി ഇ കിറ്റ് ഉപയോഗിച്ചാൽ അതിനുള്ള ചാർജ് ഈടാക്കാം.

Share your thoughts