കൂടുതൽ ക്രൂ ചേഞ്ച്‌ പദ്ധതികൾക്ക് ഒരുങ്ങി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം : തുടർച്ചെയുള്ള രണ്ടാമത്തെ ക്രൂ ചേഞ്ച്‌ പദ്ധതിയും വിജയക്കൊടി പാറിച്ച സാഹചര്യത്തിൽ ചരക്ക് കപ്പലുകൾ ക്രൂ ചേഞ്ച്‌ന് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നു. ഈ മാസം അവസാനവും അടുത്ത മാസാവയുമായിട്ടാണ് കപ്പലുകൾ എത്തുന്നത്. ഇതിൽ രണ്ടണ്ണം കൂറ്റൻ ഓയിൽ ടാങ്കറുകളാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഇവയിൽ ക്രൂ ചേഞ്ച്‌ നടത്തുക.

നെതർലണ്ടിൽ നിന്നു കണ്ടെയ്നറുകളുമായി കൊളംബോ തുറമുഖത്തേക്ക് പോകുന്ന എവർ ഗ്രീൻ ഗ്രൂപ്പിന്റെ എവർ ഗിഫ്റ്റ് എന്ന ചരക്ക് കപ്പലാണ് ഇന്നലെ ക്രൂ ചേഞ്ച്‌നായി തുറമുഖത്തു നങ്കുരമിട്ടത് രണ്ടു മലയാളികൾ ഉൾപ്പെടെ 12 ജീവനക്കാരാണ് കപ്പലിൽ മാറി കയറിയത്.

കസ്റ്റംസ്, എമിഗ്രേഷൻ ഉദ്യോഗസ്ഥർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടപടികൾ പൂർത്തിയാക്കി നടപടികൾക്ക് തുറമുഖ ഓഫിസർ ക്യാപ്റ്റൻ ഹരി അച്യുതവാര്യർ, കൺസർവേറ്റർ എസ്.കിരൺ എന്നിവർ നേതൃത്വം നൽകി.ഇന്നലെ ഉച്ചയോടെ കപ്പൽ യാത്ര തിരിച്ചു. എവർഗ്രീൻ ഗ്രുപ്പിന്റെ കപ്പലായ എവർ ഗ്ലോബിലാണ് തുറമുഖത്തെ ആദ്യ ക്രൂ ചേഞ്ച്‌ നടന്നത്.

Share your thoughts