തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; കിൻഫ്രയിൽ 88 പേർക്ക് കൊവിഡ്

തിരുവനന്തപുരം : മേനംകുളം കിൻഫ്ര പാർക്കിൽ 88 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. 300 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 88 പേരിൽ രോഗബാധ സ്ഥിരീകരിച്ചത്. 9 പേർ പൂവാർ ഫയർ സ്റ്റേഷനിലെ ജീവനക്കാരാണ്. കൂടാതെ നെയ്യാറ്റിൻകര സ്വദേശിയായ പോലീസുകാരനും കോവിഡ് സ്ഥിതികരിച്ചിരുന്നു. ഇയാൾ ഇന്നലെ വരെ സെക്രട്രിയേറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. കിൻഫ്രയിൽ പ്രവർത്തിക്കുന്ന കയറ്റിറക്കു ജോലിക്കാർക്കാണ് കോവിഡ് സ്ഥിതികരിച്ചത്. രണ്ട് പ്രധാനപ്പെട്ട മലയാള പത്രങ്ങൾ അടിച്ചടിക്കുന്നത് ഇവിടെയാണ്.3000 ത്തോളം പേർ ജോലിചെയ്യുന്ന സ്ഥലമായതിനാൽ രോഗികളുടെ എണ്ണം കൂടാൻ ആണ് സാധ്യത.

കിളിമാനൂർ സ്റ്റേഷനിലെ പ്രതിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ക്വാറൻ്റീനിൽ പോകണമെന്ന് റൂറൽ എസ്പി നിർദ്ദേശം നൽകി.

പാറശാല സർജറി വാർഡിലെ രണ്ട് രോഗികൾക്കും നാല് കുട്ടിരുപ്പുകാർക്കും രോഗം സ്ഥിതീകരിച്ചു.

Share your thoughts