കോവിഡ് ആശങ്കയിൽ കുളത്തൂർ ഗ്രാമപഞ്ചായത്ത്

പാറശാല : കോവിഡ് വ്യാപനത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് കുളത്തൂർ ഗ്രാമപഞ്ചായത്ത്. ഇന്നലെ പൊഴിയൂർ, പൊഴിക്കര വാർഡിൽ നടത്തിയ പരിശോധനയിൽ 11 പേർക്കാണ് രോഗം സ്ഥിതികരിച്ചത്. ഇതോടെ ഈ പഞ്ചായത്തിലെ തീരപ്രദേശങ്ങൾ ഉൾപ്പെടയുള്ള വാർഡുകളിൽ രോഗികളുടെ എണ്ണം 51 ആയി.

പ്രദേശത്ത് സമ്പർക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. രോഗം ബാധിച്ചു ചികിത്സയിലിരുന്ന കാരോട് പഞ്ചായത്തിലെ ഒരാൾ ഇന്നലെ മരിച്ചു. പാറശാല ഒരു വാർഡ്അംഗം ഉൾപ്പെടെ നാലുപേരുടെ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. കോട്ടയ്ക്കകം, നെടുവാൻവിള, പാറശാല ഠൗൺ വാർഡിലെ ഗ്രാമം, ഇഞ്ചിവിള എന്നിവിടങ്ങളിലാണ് കോവിഡ് കണ്ടെത്തിയത്.

രണ്ടാഴ്ച മുൻപ് വിദേശത്ത് നിന്നെത്തിയ ഇഞ്ചിവിള സ്വദേശിയുടെ ഫലം പോസിറ്റീവായിരുന്നു. വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്.  തീരപ്രദേശങ്ങളിലെ രോഗികളുടെ വർദ്ധനവ് കണക്കിലെടുത്ത് പെ‍ാഴിയൂർ ഗവ യുപി സ്കൂളിൽ നൂറ് പേർക്ക് ചികിത്സാ നൽകാനുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം ഉടൻ ആരംഭിക്കും

Share your thoughts