ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാള വണ്ടിയിൽ കയറി ബാബു

മലയിൻകീഴ് : തിരഞ്ഞെടുപ്പ് അടുക്കുംതോറും സ്ഥാനാർഥികൾക്ക് പോരാട്ട വീര്യം കൂടി വരുന്ന കാഴ്ചായാണ് നമ്മൾ കണ്ടു വരുന്നത്. പല രീതിയിലാണ് ഒരോർത്തരും തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
എന്റെ

എന്നാൽ പേയാട് മത്സരിക്കുന്ന സ്ഥാനാർഥികൾ ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ട് പ്രചാരണത്തിന് ഇറങ്ങുന്നത് ബാബുവിന്റെ കാളവണ്ടിയിൽ ആണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തന്നെ തങ്ങളുടെ പ്രചാരണത്തിന് ബാബുവിന്റെ കാള വണ്ടി ഉപയോഗിച്ച് കഴിഞ്ഞു.

തലസ്ഥാനത്ത് ശേഷിക്കുന്ന ഏക കാളവണ്ടിക്കാരൻ പേയാട് പ്രിയദർശിനി റോഡ് തിനവിള പുത്തൻ വീട്ടിൽ ബാബു (60).

തിരഞ്ഞെടുപ്പിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കാണ് ബാബു കാളവണ്ടിയുമായി പ്രചാരണത്തിന് ഇറങ്ങുന്നത്. തന്റെ ജീവതത്തിൽ നഷ്ടകണക്കുകൾ ഒരുപാടുടെങ്കിലും നിരവധി രാഷ്ട്രീയ പ്രമുഖർ തന്റെ കാളവണ്ടിയിൽ കയറിയ ഓർമ്മകൾ ബാബുവിനോപ്പം എന്നുമുണ്ടാകും.

Photo Courtesy: ManoramaOnline

Share your thoughts