അതുല്യ ഗായകന്‍ മുഹമ്മദ് റാഫി നമ്മെ വിട്ട് പിരിഞ്ഞിട്ട് നാല് ദശാബ്ദങ്ങൾ

ഇന്ത്യൻ സംഗീത സാഗരത്തിലെ മധുര ശബ്ദമായ അതുല്യ ഗായകൻ മുഹമ്മദ് റാഫി വിട പറഞ്ഞിട്ട് ഇന്നേക്ക് 40 വർഷം തികയുന്നു. എന്നാൽ 4 പതിറ്റാണ്ടോളമായി അദ്ദേഹത്തിന്റെ ശബ്ദ മാധുര്യം ഇപ്പോഴും തലമുറകളായി സംഗീത പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഇദ്ദേഹം പാടി അവിസ്മരണീയമാക്കിയ ഗാനങ്ങൾ ഏതൊരു ഇന്ത്യക്കാരന്റെ മനസ്സിൽ ഗൃഹാതുര്വതം നിറയ്ക്കും. ഇന്ത്യക്കാർ മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ പിറവിയെടുത്ത ഗാനങ്ങളെ ആരാധിച്ചുകൊണ്ടേയിരിക്കുകയാണ്.

1950-70 കാലഘട്ടങ്ങളിൽ അദേഹം ആലപിച്ച ഓരോ ഭാഷയിലെയും ഗാനങ്ങൾ മതി ആ പ്രതിഭയുടെ കഴിവുകൾ മനസ്സിലാക്കാൻ. അതെല്ലാം തന്നെ ഇന്നും അപൂർവ്വസുന്ദര ഗാനങ്ങളായി തന്നെ നിലകൊള്ളുന്നു. നമ്മുടെ ജീവിതത്തിലെ ഓരോ സന്ദർഭത്തിനും അനുയോജ്യമായ ഒരു റാഫി ഗാനം ഉണ്ട്. സത്യത്തിൽ ആ പേര് ഒരു കാലഘട്ടത്തിന്റ് പര്യായമായി തന്നെ അപ്പോഴേക്കും മാറിക്കഴിഞ്ഞു.

ഇന്ത്യൻ സംഗീതലോകത്തിലെ ഗാനകോകിലമായ ലത മങ്കേഷ്ക്കറിനൊപ്പം അദ്ദേഹം ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത്. നൗഷാദ്, എസ് ഡി ബർമ്മൻ ബോംബെ രവി തുടങ്ങിയ സംഗീത ലോകത്തെ അതുല്യ പ്രതിഭകളാണ് മുഹമ്മദ് റാഫി എന്ന കലാകാരനെ ലോകത്തിന് മുന്നിൽ ഉയർത്തികൊണ്ടുവന്നത്.

Share your thoughts