നെയ്യാറ്റിൻകരയിൽ അതിവേഗ വ്യാപനം, നഗരത്തിൽ 42 പേർക് കോവിഡ്.

നെയ്യാറ്റിൻകര : തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ നെയ്യാറ്റിൻകരയിലെ ജനങ്ങൾക്കും ആശങ്ക ഏറുകയാണ്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇത് വരെ 42 പേർക്കാണ് ഇത് വരെ രോഗം സ്ഥിതികരിച്ചത്. ഇതിൽ 6 പേർ രോഗമുക്തരായി. ഫോർട്, ടൗൺ വാർഡുകളിലേക്കും രോഗം അതിവേഗം പടരുന്നത് ജില്ലാ ഭരണകൂടത്തിനും ആരോഗ്യപ്രവത്തകർക്കും തലവേദനയാവുകയാണ്. സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നതെന്ന് അധികൃതർ അറിയിച്ചു.

ജനങ്ങൾ എല്ലാം തന്നെ കോവിഡ് ചട്ടങ്ങൾ പാലിച്ചു അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്തുപോകാവു എന്നും അധികൃതർ അറിയിച്ചു.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ഉള്ള ഒരു രോഗിയിൽ നിന്നും 15 പേർക്കാണ് രോഗം പടർന്നത്. മേഖലയിലായി–മുള്ളറവിള. ഊരൂട്ടുകാല, കൂട്ടപ്പന, മാമ്പഴക്കര, തവരവിള വാർഡുകളെ നേരത്തെ കണ്ടെയ്ൻമെന്റ് സോണുകളാണ്

Share your thoughts