തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഇന്ന് ജില്ലയിൽ മഴ രൂക്ഷമാകാൻ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിൽ സാഹചര്യം കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും, ദുരന്ത നിവാരണ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും അവരോട് സഹകരിക്കുകയും വേണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു മാറണമെന്നും അതോറിറ്റി അറിയിച്ചു.

ശകത്മായ മഴ കണക്കിലെടുത്ത് ഒരു കാരണവശാലും നദി നീന്തി കടക്കാൻ പാടില്ല എന്നും അധികൃതർ അറിയിച്ചു. മറ്റൊരു ആവശ്യങ്ങൾക്കും നദിതീരത്ത് പോകരുതെന്നും അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുന്നതിനാൽ അതിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Cover Image: Skymet Weather

Share your thoughts