പെരുങ്ങുഴി കണ്ടെയ്ൻമെന്റ് സോൺ; കർശന നിർദേശങ്ങളുമായി പൊലീസ്

ചിറയൻകീഴ് : കോവിഡ് വ്യാപനത്തെ തുടർന്ന് അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി കണ്ടയ്‌ന്മെന്റ് സോണാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. അനുപമ ജംക്‌ഷൻ മുതൽ പെരുങ്ങുഴി മേട ജംക്‌ഷൻ ഉൾപ്പെടുന്നതാണിത്.

പെരുങ്ങുഴി സ്വദേശിയായ വീട്ടമ്മക്ക് അഞ്ചു ദിവസം മുൻപ് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിലെ തീരപ്രദേശങ്ങളായ മാടൻവിള, കൊട്ടാരംതുരുത്ത് വാർഡുകളിലും നേരത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.

കോവിസ് വ്യാപനം തടയാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് പെരുങ്ങുഴിയിൽ കണ്ടയ്‌ന്മെന്റ് സോൺ പ്രഖ്യാപിച്ചത്. ജനങ്ങളും, വ്യാപാരസ്ഥാപനങ്ങളും കൃത്യമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പോലീസ് നിർദേശം നൽകി.

Share your thoughts