കോവിഡിന്റെ പേരിൽ പുല്ലുവിളക്കെതിരെ വ്യാജപ്രചരണം ; നിഷേധിച്ചു അധികൃതർ

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമായ തീരപ്രദേശങ്ങളിൽ ഒന്നായ പുല്ലുവിള ഉൾപ്പെടെയുള്ള കരിംകുളം ഗ്രാമപഞ്ചായത്തുകൾക്കെതിരെ വ്യാജപ്രചാരങ്ങൾ നടക്കുന്നതായി പരാതി. പ്രദേശങ്ങളിൽ 17000ത്തോളം കോവിഡ് രോഗികൾ ഉണ്ടെന്നാണ് വ്യാജമായ രീതിയിൽ പ്രചരിക്കുന്നത്. പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോക്ടർ മംഗള ടീവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇത്. പ്രദേശത്തെ പരിശോധന നടത്തിയ 35000 പേരിൽ 50 ശതമാനത്തിലേറെപ്പേർക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും യുവാക്കളിൽ 50-75% പേരും രോഗ ബാധിതരാണെന്നുമാണ് മംഗള പറഞ്ഞത്

ഡോക്ടർ പറഞ്ഞ കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അതിൽ യാതൊരു വാസ്തവവും ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരത്തിൽ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഹൈറിസ്‌ക് വിഭാഗത്തിൽ ഉള്ള ഗർഭിണികളെയും പ്രായമായവരെയും മാത്രമാണ് ഇപ്പോൾ പരിശോധിക്കുന്നത്. കുറച്ചു പേരെ മാത്രം പരിശോധിച്ചിട്ട് കാര്യമില്ല. കൂടാതെ പോസിറ്റീവ് ആകുന്ന യുവാക്കളെ ഹോം ക്വാറന്റൈനിൽ ആകാനും ആണ് നിർദേശമെന്നുംഅസുഖം അവരിൽ തന്നെ ഒതുങ്ങി പോകാനാണിത്, മംഗള പറയുന്നു .

എന്നാൽ ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ട 671പേരിൽ പരിശോധന നടത്തിയപ്പോൾ 288 പേർക്കാണ് രോഗം സ്ഥിതികരിച്ചതിനും, കൂടാതെ പരിശോധന ശക്തമാക്കാനുള്ള നടപടികൾ കൈകൊണ്ടുവെന്നും കെ കെ ശൈലജ അറിയിച്ചു. വ്യാജപ്രചാരണത്തിനെതിരെ കരകുളം പഞ്ചായത്ത്‌ പ്രസിഡന്റും പ്രതികരിച്ചു. 800 ഓളം ആന്റിജൻ പരിശോധനയിൽ പകുതിയോളം പേർക്കു മാത്രമാണ് പോസിറ്റീവ് ആയത്. ഇതിൽ 21 പേർ രോഗ മുക്തി നേടിയെന്നും പ്രസിഡന്റ്‌ ജി അനിൽകുമാർ പറഞ്ഞു. ഡോക്ടർ മംഗള പറയുന്ന കാര്യങ്ങളുടെ ശബ്ദരേഖ കിട്ടിയെന്നും ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Share your thoughts