ഇന്ത്യൻ വ്യോമസേനയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് റഫാൽ യുദ്ധവിമാനങ്ങൾ. രണ്ട് ദിവസം മുന്നെയാണ് ഫ്രാൻസിൽ നിന്നും അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിലേക്ക് പറന്നിറങ്ങിയത്. എന്നാൽ ഇവ ഇന്ത്യയിൽ എത്തുന്നതിന് രണ്ടുവർഷം മുന്നേ ഇവയേ അടുത്തറിഞ്ഞ ഒരു മലയാളി പൈലറ്റ് ഉണ്ട്. കണ്ണൂർക്കാരൻ അനിൽ നമ്പ്യാർ. 2018 ൽ ഫ്രാൻസിൽ ചെന്ന് റഫാൽ വിമാനങ്ങളെ വിലയിരുത്താൻ ചെന്ന സംഘത്തെ നയിച്ചതും, അത് ആദ്യമായി പറത്തിയ ഇന്ത്യക്കാരൻ എന്ന ഖ്യാദി സ്വന്തമാക്കിയതും ഇദ്ദേഹമാണ്.
റഫാൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തുമ്പോൾ അത് നമുക്ക് കൂടുതൽ ശക്തി പകരുകയും, കൂടാതെ മറ്റു രാജ്യങ്ങൾ ഇന്ത്യക്കെതിരെ നീങ്ങുമ്പോൾ പലവട്ടം ഇനി ആലോചിക്കുമെന്നും ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് സ്ഥാനത്ത് നിന്ന് വിരമിച്ച നമ്പ്യാർ പറഞ്ഞു.
3 മണിക്കൂർ ബ്രീഫിങ്ങിനു ശേഷമാണ് കോക്പിറ്റിലേക്ക് കയറിയത്. അനുവദിച്ച 75 മിനിറ്റിൽ മലനിരകൾക്ക് മുകളിലൂടെ പറക്കാനും സാധിച്ചു.’ നമ്പ്യാർ തന്റെ ആദ്യ റഫാൽ പറക്കലിനെ പറ്റി ഓർത്തു. റഫാൽ ആദ്യമായി പറത്തിയ എയർ മാർഷൽ റാങ്കിലുള്ള ഇന്ത്യക്കാരനും വൈമാനികനും ഇദ്ദേഹമാണ്. പാകിസ്ഥാൻ, ചൈന എന്നിവർ അതിർത്തി പ്രശ്ങ്ങൾക്ക് ഇന്ത്യയുമായി കോർക്കുമ്പോൾ മുന്നിൽ നിന്ന് നയിക്കാൻ പോകുന്നത് റഫാൽ ആയിരിക്കുമെന്നും അതിനാൽ അവർ പലവട്ടം ആലോചിക്കുമെന്നും നമ്പ്യാർ പറഞ്ഞു.
ഒരിക്കലും വ്യോമസേനയെ രാഷ്ട്രീയവത്കരിക്കരുതെന്നും അതിന്റെ പേരിലാണ് വിമാനങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടായതെന്നും അദേഹം അഭിപ്രായപ്പെട്ടു. വിരമിച്ച് ഒരു വർഷമായെങ്കിലും ഇപ്പോഴും വ്യോമസേനാ പ്രവർത്തികളിൽ തിരക്കിട്ട ജീവിതം നയിക്കുകയാണ് ഈ കണ്ണൂർകാരൻ.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ വിമാനമിറക്കിയതും രഘുനാഥാണ്. റഫാൽ ഇന്ത്യയിൽ എത്തിച്ച പൈലറ്റുകളിൽ ഒരാൾ മലയാളി ആയ വിവേക് വിക്രമായിരുന്നു. അതിൽ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം എന്നും അദേഹം പറഞ്ഞു. രണ്ടു തവണ അതിവിശിഷ്ട സേവാമെഡലും വ്യോമസേനാ മെഡലും സ്വന്തമാക്കിയ രഘുനാഥ് നമ്പ്യാരെ രാജ്യം പരമോന്നത സൈനിക ബഹുമതിയായ പരമവിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചിട്ടുമുണ്ട്.
Share your thoughts