ഇനി റെയിൽവേ യാത്രകൾക്ക് എസ്ബിഐ കാർഡും

ഡൽഹി : റയിൽവേ യാത്രക്കാർക്ക് മറ്റൊരു സന്തോഷവാർത്തയുമായി എസ് ബി ഐ കാർഡ്‌സും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡും. ഇരുവരും ചേർന്ന് യാത്രക്കാർക്കായി റുപേ പ്ലാറ്റഫോമിൽ എസ് ബി ഐ കാർഡുകൾ ഇറക്കുന്നു.

ട്രെയിനിൽ സ്ഥിരം യാത്രചെയ്യുന്നവരെ ലക്ഷ്യം വെച്ചാണ് കാർഡുകൾ ഇറക്കുന്നത്. ടിക്കറ്റിൽ പരമാവധി നേട്ടം നൽകുന്ന രീതിയാണ് കാർഡ് ഉപയോഗിക്കുന്നതിലൂടെ രണ്ടുകൂട്ടരും ലക്ഷ്യം വെയ്ക്കുന്നത്. ടിക്കറ്റിനു പുറമെ ഭക്ഷണം, വിനോദം, മറ്റ് വാങ്ങലുകള്‍ തുടങ്ങിയ ചെലവഴിക്കലുകള്‍ക്കു മികച്ച കിഴിവു ലഭിക്കുന്നതിനൊപ്പം ഫീസ് ഇളവുകളുo ഐ ആർ സി ടി സി യാത്രക്കാർക്ക് നൽകുന്നുണ്ട്. കാർഡ് ഉപയോഗിച്ച് ഏ സി യിൽ യാത്ര ചെയ്യുന്നവർക്കു 10 ശതമാനം വരെ കീഴിവ് ലഭിക്കും.

കാർഡ് ആക്ടിവേറ്റ് ആകുന്ന സമയത്ത് 350 റിവാർഡ് ലഭിക്കും. ഇതിന് ശേഷം ഐ ആർ സി ടി സി സൈറ്റ് വഴി റിവാർഡ് പോയിന്റ് ഉപയോഗിച്ച് ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളിൽ ഇളവുകൾ ഉപഭോകതാക്കൾക്ക് കരസ്ഥമാക്കാം.
ബിഗ് ബാസ്‌കറ്റ്, ഒഎക്‌സ്എക്‌സ്‌വൈ, ഫുഡ്ട്രാവല്‍ തുടങ്ങിയ നിരവധി ഇ- കൊമേഴ്‌സ് സൈറ്റുകളില്‍ ഈ കാർഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവർക്കു ഇളവുകൾ ലഭിക്കും. ഇന്ധനം അടിക്കുമ്പോളും കാർഡിലൂടെ ക്യാഷ് ബാക്ക് ലഭിക്കും. പുതിയ ഷോപ്പിംഗ് അനുഭവം തങ്ങൾക്കു ഗുണകരമാകുമെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്ബ പറഞ്ഞു.

ഇന്ത്യയിൽ കൂടുതൽ പേരും ആശ്രയിക്കുന്ന യാത്ര സംവിധാനമാണ് റെയിൽവേ. അവർക്കായി ക്യാഷ് രഹിത സംവിധാനം ഏർപ്പെടുത്തുക എന്നത് എസ് ബി ഐ കാർഡിന്റെ പ്രതിബദ്ധത ആന്നെന്നു അവരുടെ സുരക്ഷിതത്വവും
മൂല്യവര്‍ധനയും ലഭ്യമാക്കാൻ ഈ കാർഡിലൂടെ സാധിക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ വ്യക്തമാക്കി

ഇന്ത്യയിലേ റെയിൽവേ റിസേർവ്ഡ് ടിക്കറ്റുകളുടെ 72 ശതമാനവും ഐ ആർ സി ടി സി വഴിയാണ്. എസ് ബി ഐ കാർഡ് ഉപയോഗത്തിലൂടെ അവർക്ക് എല്ലാം തന്നെ സുഖകമായി ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ സാധിക്കുമെന്നും മാത്രവുമല്ല ഇടപാടുകാരുടെ എണ്ണവും വര്‍ധിക്കുമെന്നു ഞങ്ങല്‍ പ്രതീക്ഷിക്കുന്നു”, ഐആര്‍സിടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. പി. മാള്‍ അഭിപ്രായപ്പെട്ടു.

Share your thoughts