സ്വർണക്കടത്ത്: ചോദ്യം ചെയ്യലിനായി ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടു

Kerala, July 07 (ANI): File photo of Kerala CM’s secretary M. Sivasankar removed over gold smuggling controversy, in Kerala on Tuesday. (ANI Photo)

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക ചോദ്യം ചെയ്യലിനായി എം ശിവശങ്കർ കൊച്ചിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ 9:15 ഓടെ ചോദ്യം ചെയ്യൽ ആരംഭിക്കും എന്നാണ് ഔദോഗിക അറിയിപ്പ്. എൻ ഐ എ യും കസ്റ്റംസും ഒരുമിച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

എൻഐഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഡൽഹിയിൽ നിന്നും ഹൈദരാ ബാദിൽ നിന്നും ഇതിനായി എത്തിയിട്ടുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥരും എൻ ഐ എ സംഘത്തോടൊപ്പം ഇവരെ ചോദ്യം ചെയ്യും. 56 ചോദ്യങ്ങളാണ് സംഘം പ്രധാനമായും ചോദിക്കുക.

ശിവശങ്കർ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയത് കൊണ്ടാണ് രണ്ടുസംഘങ്ങളും ഒരുമിച്ചു ചോദ്യം ചെയ്യുന്നത്. പ്രത്യേകം തയാറാക്കിയ മുറിയിലാണ് നാളെത്തെ ചോദ്യം ചെയ്യൽ നടക്കുക. ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തും. കൃത്യമായ ഉത്തരങ്ങൾ ലഭിക്കാത്ത വശം അറസ്റ്റ് നടപടിയിലേക്ക് കടക്കാൻ ആണ് സംഘം തീരുമാനിച്ചിരിക്കുന്നത്.

കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത് എന്നിവരുമായുള്ള ബന്ധമാണ് പ്രധാനമായും ചോദ്യം ചെയ്യുക. ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും

Share your thoughts