സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ നിർണ്ണായക മൊഴി

തിരുവനന്തപുരം : കേരളജനതയെ ഞെട്ടിച്ച സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിന്റെ നിർണ്ണായക മൊഴി പുറത്ത്. സന്ദീപ് നായരും റമീസുമാണ് പ്രധാന ആസൂത്രകർ എന്നുമാണ് മൊഴിയിൽ പറയുന്നത്. കസ്റ്റംസിനാണ് സ്വപ്‌ന മൊഴി നൽകിയത്.

ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സമയത്താണ് ഇരുവരെയും പരിചയപ്പെടുന്നതെന്നും സ്വപ്ന പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നുവെന്നും അതിന് ലഭിച്ച പ്രതിഫലമാണ് അടുത്തിടെ ബാങ്ക് അക്കൗണ്ടിൽ വന്ന നിക്ഷേപമെന്നും മൊഴിയിൽ പറയുന്നു. ഇടപാടിനെ കുറിച്ച് എൻഐഎയും കസ്റ്റസും അന്വേഷണം തുടങ്ങി.

റമീസ് വഴിയാണ് യു എ ഇയുടെ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയതെന്നും അങ്ങനെയാണ് സരിതനെയും സ്വപ്നയേയും പരിചയപ്പെടുന്നതെന്നും സന്ദീപ് നായർ മൊഴി നൽകി. കേസിൽ യു എ ഇ കോൺസുലേറ്റിന്റെ അറ്റാഷെകും പങ്കുണ്ടെന്നു സന്ദീപ് നായർ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സന്ദീപ് നായരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ സ്വപ്‌നയേയും ചോദ്യം ചെയ്തു.

11 ഇടങ്ങളിൽ ഒത്തുകൂടിയാണ് പ്രതികൾ പദ്ധതി ആസൂത്രണം ചെയ്തതെന്നും എൻ ഐ എ ക്ക് തെളിവുകൾ ലഭിച്ചു. പ്രതികളോടൊപ്പം ശിവശങ്കറിന്റെ സാന്നിധ്യവും കണ്ടെത്തി. ഇത് എൻഐഎ പരിശോധിക്കുന്നുണ്ട്.

Share your thoughts