അൺലോക്ക് 3.0: നൈറ്റ് കർഫ്യൂ നീക്കി, ജിം തുറക്കാം, സ്കൂളുകളും കോളേജുകളും അടഞ്ഞ് തന്നെ:

ദില്ലി : രാജ്യത്ത് കോവിസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അൺലോക്ക് മൂന്നാം ഘട്ടത്തിലേക്ക് കേന്ദ്ര സർക്കാർ പോവുകയാണ്. ഇതിനായി മാർഗ്ഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കി. ഓഗസ്റ്റ്‌ ഒന്നാം തിയ്യതി മുതലാണ് ഇവ നിലവിൽ വരിക.

നിർദേശങ്ങൾ ഇങ്ങനെ :

1.രാത്രിയിൽ യാത്ര ചെയ്യുന്നത് നിരോധികൾ ഒഴിവാക്കി.

2. യോഗ ക്ലാസ്സുകൾ, ജിമ്മുകൾ എല്ലാം അണുനശീകരണം നടത്തി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തുറക്കാം. 5 ആം തിയ്യതി മുതലാണ് പ്രവർത്തനാനുമതി

3.സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ കോവിഡ് ചട്ടങ്ങൾ പാലിച്ച് മാത്രമേ നടത്താവു. ഇത് സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ സർക്കാർ പിന്നീട് ഇറക്കും

4.സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഗസ്റ്റ്‌ 31 വരെ തുറക്കില്ല.

5.വിദേശയാത്രകൾ വന്ദേ ഭാരത് മിഷനിലൂടെ മാത്രമേ അനുവദിക്കുകയുള്ളു. വാണിജ്യാടിസ്ഥാനത്തിൽ യാത്രകൾ അനുവദിക്കില്ല

6.മെട്രോ റെയിൽ, സിനിമാ തീയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, എന്നിവ തുറക്കില്ല.

എന്നാൽ കണ്ടയ്‌ന്മെന്റ് സോണുകളിൽ ഈ ഇളവുകൾ ബാധകമല്ല.

Share your thoughts