വർക്കല താലൂക്ക് ആശുപത്രി: ഡോക്ടർക്കും ജീവനക്കാരിക്കും കോവിഡ്.

വർക്കല : കോവിഡ് വ്യാപനത്തിന് പിടിക്കൊടുത്ത് വർക്കല താലൂക്കാശുപത്രിയും. ഓ പി വിഭാഗത്തിലെ വനിതാഡോക്ടർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിതികരിച്ചത്. 18 ആം തിയ്യതിയായിരുന്നു ഇവരുടെ സ്രവം പരിശോധിച്ചത്.

ഇന്നലെയാണ് ഇതിന്റെ ഫലം വന്നത്. പക്ഷെ ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. നെഗറ്റീവ് കാണിച്ചെങ്കിലും ഇവരോടും, ഒപ്പം ഡ്യൂട്ടി ചെയ്ത മറ്റൊരു ഡോക്ടറോടും നീരിക്ഷണത്തിൽ കഴിയാൻ നിർദേശം കൊടുത്തു.

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് ഇവർ ഡ്യൂട്ടി ചെയ്തത്. ശൂചികരണ വിഭാഗത്തിലാണ് ഇവർ ഡ്യൂട്ടി ചെയ്തിരുന്നത്. ഓ പിയിൽ പരിശോധനയ്‌ക്കെത്തിയ എല്ലാരുടെയും ഫലം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരെയും നീരിക്ഷണത്തിലാക്കും. ആശുപത്രിയിലെ 108 ആംബുലൻസിലെ ഡ്യൂട്ടി നഴ്സിനും രണ്ടുദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Share your thoughts